ആര്‍ക്കും വേണ്ടാത്ത മുഖ്യമന്തി രാജിവെയ്‌ക്കണം
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കോള്‍ഡ് സ്‌റ്റോറജില്‍ വെച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. പാര്‍ട്ടിയ്‌ക്കും ജനങ്ങള്‍ക്കും വേണ്ടാത്ത മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രാജിവെയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൈത്തറി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കൈത്തറി മേഖലയ്‌ക്കായി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാതെ സംസ്‌ഥാന സര്‍ക്കാര്‍ കൈത്തറി മേഖലയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ ചരിത്രത്തിലിതു വരെ പാര്‍ട്ടിയ്‌ക്ക് വേണ്ടാത്ത മുഖ്യമന്ത്രിയും ജനങ്ങള്‍ക്ക് വേണ്ടാത്ത സര്‍ക്കാരും ഉണ്ടായിട്ടില്ല. തമ്മിലടിയും വിഭാഗീയതയുമായി കഴിയുന്ന സര്‍ക്കാര്‍ കേരള ജനതയ്‌ക്ക് എന്താണ് നല്‌കിയിട്ടുള്ളതെന്നും ചെന്നിത്തല ചോദിച്ചു.












Click it and Unblock the Notifications