കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറുംഖിയില്‍ വെള്ളിയാഴ്‌ച പ്രാര്‍ത്ഥന നിരോധിച്ചു

  • By Staff
Google Oneindia Malayalam News

ഉംറുംഖി: വംശീയ കലാപമുണ്ടായ ചൈനയിലെ ഉറുംഖി മേഖലയില്‍ മുസ്ലീം പളളികളിലെ വെളളിയാഴ്‌ച പ്രാര്‍ത്ഥന നിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. പ്രാര്‍ത്ഥനകള്‍ ഉണ്‌ടാവില്ലെന്ന നോട്ടീസ്‌ പ്രദേശത്തെ എല്ലാ മോസ്‌കുകളിലും പതിച്ചു.

ഈ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരികളുടെയും വിദേശപ്രവര്‍ത്തകരുടെയും വരവും തടഞ്ഞിട്ടുണ്ട്‌. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ്‌ വെള്ളിയാഴ്‌ചകളില്‍ പള്ളികള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‌കിയതെന്നും ജനങ്ങള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥന നടത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഷിന്‍ജിയാങ്‌ പ്രവശ്യയിലെ ഉറുംഖിയില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ ഉയിഗറുകളും പ്രബലവിഭാഗമായ ഹാന്‍ വംശജരും തമ്മിലുളള സംഘര്‍ഷത്തില്‍ 156 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

കലാപത്തിന്‌ പിന്നില്‍ രാജ്യാന്തര ഭീകര സംഘടനയായ അല്‍ഖ്വയ്‌ദയാണെന്ന്‌്‌ ചൈന ആരോപിച്ചു. കലാപം ആസൂത്രണം ചെയ്യുന്നതില്‍ വിദേശ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്‌ ടെന്നാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒമ്പതംഗ പോളിറ്റ്‌ ബ്യൂറോ യോഗം വിലയിരുത്തിയത്‌. ഇവരെ കണ്ടെത്താന്‍ രാജ്യാന്തര സഹകരണത്തോടെ അന്വേഷണം നടത്തും. കലാപത്തിന്‌ കാരണക്കാരയവര്‍ക്ക്‌ വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷാനടപടികള്‍ നല്‌കണമെന്നാണ്‌ പിബി സര്‍ക്കാരിന്‌ നല്‌കിയിരിക്കുന്ന നിര്‍ദ്ദേശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X