അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നു
ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് അറുപതു ഡോളറില്‍ താഴെയായി. ഈ വര്‍ഷം എണ്ണയുടെ ആവശ്യത്തില്‍ 2.9 ശതമാനം കുറവുണ്ടാകുമെന്ന രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സി(ഐഇഎ)യുടെ റിപ്പോര്‍ട്ടാണ്‌് ക്രൂഡോയില്‍ വില ഇടിയാന്‍ കാരണം.
ന്യൂയോര്‍ക്ക് മര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ക്രൂഡോയിലിന് ബാരലിന് 59.87 ഡോളറിലാണ് ഇന്നലെ വ്യാപാരം നിര്‍ത്തിയത്. അതേസമയം ലണ്‌ടന്‍ ബ്രെന്റ് ക്രൂഡിന്റെ വില 60.50 ല്‍ എത്തിയിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില ബാരലിന് 30 ഡോളര്‍ വരെ എത്തിയശേഷം അടുത്തിടെ 70 ഡോളര്‍ വരെയായി ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഇന്ത്യയടക്കമുള്ള പലരാജ്യങ്ങളിലും ഇന്ധന വില വര്‍ദ്ധിപ്പിച്ചിരുന്നു. 2010 വരെ എണ്ണയുടെ ആവശ്യത്തില്‍ വലിയ വര്‍ധന ഉണ്‌ടാകില്ലെന്നാണ് ഐഇഎ റിപ്പോര്‍ട്ട് പറയുന്നത്.












Click it and Unblock the Notifications