Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ഫോടനം: പ്രതികളെക്കുറിച്ച്‌ സൂചന

ദില്ലി/കൊച്ചി: എറണാകുളം കലക്‌ടറേറ്റിലെ സ്‌ഫോടനത്തെ കുറിച്ച്‌ ഡിജിപിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം പ്രതികരിക്കാമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ ചേരുന്ന കേന്ദ്രകമ്മറിയ്‌ക്ക്‌ മുന്‍പായുളള പോളിറ്റ്‌ബ്യൂറോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അതിനിടെ കളക്ടറേറ്റ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം കിട്ടിയാല്‍ 96560 00100 എന്ന നമ്പറില്‍ അറിയിക്കണമെന്ന്‌ പോലീസ്‌ അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, എറണാകുളം കലക്‌ടറേറ്റിലെ സ്‌ഫോടനത്തിനു പിന്നിലുള്ളവരെക്കുറിച്ച്‌ പൊലീസിന്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ കൊച്ചിയില്‍ പറഞ്ഞു. ഇന്‍റലിജന്‍സ്‌ മേധാവി സിബി മാത്യൂസ്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കും. ഐജി വിന്‍സന്‍ എം പോളിന്‍റെയും സിറ്റി പൊലീസ്‌ കമ്മിഷണര്‍ മനോജ്‌ ഏബ്രഹാമിന്‍റെയും നേതൃത്വത്തിലായിരിക്കും അന്വേഷണം. സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അഞ്ചു പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു പേര്‍ കലക്‌ടറേറ്റ്‌ ജീവനക്കാരാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+