ഇന്ത്യന്‍ ബോട്ട് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
ബൊസാസോ(സോമാലിയ): 15 നാവികരുമായി ഇന്ത്യന്‍ ചരക്ക് ബോട്ട് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. സൊമാലിയയിലെ ബൊസ്സാസ്സോ തുറമുഖത്തിന് നിന്ന് 15 കിലോമീറ്റര്‍ അകലെ ഏദന്‍ തീരത്ത് വച്ചാണ് കടല്‍ക്കൊള്ളക്കാര്‍ ബോട്ട് തട്ടിയെടുത്തത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.
യുഎഇയില്‍ നിന്ന് ചരക്കുമായി സൊമാലിയിലേക്ക് പോയ കപ്പലാണ് റാഞ്ചിയത്.കപ്പലിലെ 15 ജോലിക്കാരും ഇന്ത്യാക്കാരണന്നാണ് റിപ്പോര്‍ട്ട്.
മറ്റു കപ്പലുകള്‍ റാഞ്ചുന്നതിനാകാം കടല്‍ക്കൊള്ളക്കാര്‍ ബോട്ട് റാഞ്ചിയതെന്ന് അധികൃതര്‍ പറഞ്ഞു. ബുധനാഴ്‌ച ഏദന്‍ തീരത്ത് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ടര്‍ക്കിയുടെ ഒരു കപ്പല്‍ റാഞ്ചിയിരുന്നു.












Click it and Unblock the Notifications