ദില്ലിയില്‍ മെട്രോ പാലം തകര്‍ന്ന്5 മരണം
ദില്ലി: തെക്കന്‍ ദില്ലിയില്‍ ലജ്‌പത് നഗറിനടുത്ത് നിര്‍മാണത്തിലിരുന്ന മെട്രോ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
മൂന്നു പേര്‍ മരിച്ചെന്നാണ് അധികൃതര്‍ അറിയിച്ചതെങ്കിലും കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ നാല്‌പതോളം തൊഴിലാളികള്‍ പാലത്തിനു സമീപമുണ്ടായിരുന്നു. പരിക്കേറ്റവരെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സിസ്‌റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലക്ഷ്‌മിനഗറില്‍ മെട്രോ മേല്‍പ്പാലം തകര്‍ന്ന് വീണ് രണ്ടു പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications