വ്യജ പീഡനാരോപണം: വനിതാ ക്യാപ്റ്റനെ പുറത്താക്കി
ദില്ലി: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തു നിന്നപ്പോള്‍ നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നും പരാതിപ്പെട്ട വനിതാ ക്യാപ്റ്റനെ സൈനിക കോടതി പുറത്താക്കി.
കല്‍ക്കയിലെ ആര്‍മി സര്‍വീസ് കോര്‍പ്സ് അംഗമായ പൂനം കൗറാണ് സൈനിക കോടതിയുടെ ശിക്ഷയ്ക്ക് വിധേയായത്. അഞ്ച് മാസം നീണ്ട വിചാരണയ്ക്കൊടുവില് പൂനത്തിന്റെ ആരോപണങ്ങള്‍ കളവാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഇന്ത്യന്‍ സേനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ ഓഫീസര്‍ കോര്‍ട്ട് മാര്‍ഷലിന്റെ ശിക്ഷയ്ക്ക് വിധേയയാകുന്നത്.
ആര്‍മി കമാന്‍ഡിങ് ഓഫീസര്‍മാരായ കേണല്‍ ആര്‍കെ ശര്‍മ, ലഫ് കേണല്‍ അജയ് ചാവ്ല, മേജര്‍ സുരാജ് ഭാന്‍ എന്നിവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നാണ് പൂനത്തിന്റെ ആരോപണം.
2007 ഒക്ടോബറില്‍ കല്‍ക്കിയിലെ മുതല്‍ പീഡനം തുടങ്ങിയതെന്നും പൂനം നല്കിയ പരാതിയിലുണ്ടായിരുന്നു. രാത്രി വൈകുവോളം ഉള്ള പാര്‍ട്ടികളില്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്താറുണ്ടായിരുന്നുവെന്നും പൂനം ആരോപിച്ചിരുന്നു. എന്നാല്‍ കേസന്വേഷണത്തില്‍ പൂനത്തിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സേനയുടെ പശ്ചിമ മേധാവിയുടെ സ്ഥിരീകരണത്തിന് വിധേയമായാണ് സൈനിക കോടതിയുടെ ഉത്തരവ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications