മെട്രോ അപകടം: ഇ ശ്രീധരന്‍ സ്ഥാനമൊഴിഞ്ഞു
ദില്ലി: ദില്ലി മെട്രോ റെയില്‍ മേധാവി പദവിയില്‍ നിന്നും മലയാളിയായ ഇ ശ്രീധരന്‍ സ്ഥാനമൊഴിഞ്ഞു.
ദില്ലിയില്‍ ഞായറാഴ്‌ച രാവിലെ നിര്‍മാണത്തിലിരുന്ന മെട്രോ റെയില്‍വെ പാലം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ച സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹം രാജിവെച്ചത്. ദില്ലി മുഖ്യമന്ത്രി ഷീലാ ദീഷിതിനാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. രാജി സ്വീകരിച്ചുവോയെന്ന് അറിവായിട്ടില്ല.
ഞായറാഴ്‌ച പുലര്‍ച്ചെയാണ് ദില്ലിയെ ഞെട്ടിച്ച അപകടം നടന്നത്. ദില്ലി മെട്രോ നിര്‍മാണ ചുമതല വിജയകരമായി നിര്‍വഹിച്ച ഇ ശ്രീധരന്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയിരുന്നു.












Click it and Unblock the Notifications