വിജയന് വീണ്ടും വിജയം
ദില്ലി: കേരളത്തിലെ രാഷ്ട്രീയഗതിവിഗതികളെ വളരെയധികം സ്വാധീനിയ്‌ക്കാവുന്ന തീരുമാനങ്ങള്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ അവസാന ചിരി പിണറായി വിജയന്റേത്. വര്‍ഷങ്ങള്‍ നീണ്ട പിണറായി-വിഎസ് ചേരിപ്പോര് ഇതോടെ ഒരു വഴിത്തിരിവിലെത്തി കഴിഞ്ഞു. പിബിയുടെ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും വിഎസ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിയ്‌ക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
കേരളത്തിലെ വിഭാഗീയത പ്രശ്‌നങ്ങളില്‍ വളരെയേറെ ഗൗരവമേറിയ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഗുരുതരമായ അച്ചടക്കലംഘനമാണ് വിഎസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പിബിയും സിസിയും കണ്ടെത്തി. ഇതിന്റെ പേരിലാണ് വിഎസിനെ പിബിയില്‍ നിന്ന് ഒഴിവാക്കിയത്.
എന്നാല്‍ പാര്‍ട്ടി അന്തിമതീരുമാനം പുറത്തുവരുന്നതോടെ വിഎസ് ശക്തിയുക്തം എതിര്‍ത്ത പിണറായി പാര്‍ട്ടിയുടെ അഭിമതനായി മാറിക്കഴിഞ്ഞുവെന്നാണ് മനസ്സിലാവുന്നത്. വിഎസ് ഉന്നയിച്ച പ്രധാന ആവശ്യം അഴിമതിക്കേസില്‍ പ്രതിയായ പിണറായിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു. ഇത് തള്ളിക്കളഞ്ഞു കൊണ്ടാണ് പിബി വിഎസിനെതിരെ നടപടിയെടുത്തിരിയ്‌ക്കുന്നത്.
ഒരു ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് പോലെ സിപിഎം മാരത്തോണ്‍ യോഗങ്ങള്‍ അവസാനിയ്‌ക്കുമ്പോള്‍ കണക്കുക്കൂട്ടലുകള്‍ പിഴയ്‌ക്കാതെ മുന്നേറിയ പിണറായി പക്ഷത്തിന്റെ തന്നെയാണ് അവസാന ചിരി.












Click it and Unblock the Notifications