Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും നീക്കി

ദില്ലി: മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ സിപിഎം പൊളിറ്റ്‌ ബ്യൂറോയില്‍ നിന്നു കേന്ദ്ര കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തി. എന്നാല്‍ മുഖ്യമന്ത്രി സ്‌ഥാനത്തു തുടരാന്‍ വിഎസിനെ അനുവദിച്ചിട്ടുണ്ട്‌. ഇനി കേന്ദ്ര കമ്മിറ്റിയംഗം എന്ന നിലയിലായിരിക്കും ഇനി അദ്ദേഹം പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്‌ക്കുക.

നടപടിയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തല്‍സ്‌ഥാനത്തു തുടരും. വാര്‍ത്താ കുറിപ്പിലൂടെയാണ്‌ പാര്‍ട്ടി തീരുമാനങ്ങള്‍ പുറത്തേക്ക്‌ വന്നത്‌. കടുത്ത ഭിന്നതകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ്‌ പോളിറ്റ്‌ബ്യൂറോയും കേന്ദ്രകമ്മറ്റിയും ഈ തീരുമാനത്തിലെത്തിയെന്ന്‌ സൂചനയുണ്ട്‌.

വിഎസ്‌ അച്യുതാനന്ദന്‍ മുതിര്‍ന്ന നേതാവ്‌ എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന്‌ പ്രതീക്ഷിക്കുന്നു. മുതിര്‍ന്ന നേതാവ്‌ എന്ന നിലയില്‍ വിഎസ്‌ പാര്‍ട്ടിക്ക്‌ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. പാര്‍ട്ടി അച്ചടക്കവും തത്വങ്ങളും ലംഘിച്ചതിന്റെ പേരിലാണ്‌ അദ്ദേഹത്തിനെതിരെ നടപടി എടുക്കുന്നത്‌.

പാര്‍ട്ടി അനുഭാവികള്‍ക്കൊപ്പം കേരള ജനതയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ്‌ കേന്ദ്ര കമ്മിറ്റി തീരുമാനം ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ പുറത്തുവന്നത്‌. നേരത്തെ പ്രതീക്ഷിയ്‌ക്കപ്പെട്ടിരുന്നത്‌ പോലെ വിഎസ്‌ അച്യുതാനന്ദനെതിരെ മാത്രമാണ്‌ സിപിഎം നടപടിയെടുത്തിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+