വിഎസ് അച്ചടക്കം ലംഘിച്ചു;പാര്‍ട്ടി പിണറായിക്കൊപ്പം

ദില്ലി: വിഎസ്‌ അച്യുതാനന്ദന്‍ സംഘടനാ തത്വങ്ങളും പാര്‍ട്ടി അച്ചടക്കവും ലംഘിച്ചു എന്ന്‌ സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ ഔദ്യോഗിക വിശദീകരണം. കേന്ദ്ര കമ്മിറ്റി-പിബി യോഗങ്ങള്‍ക്ക്‌ ശേഷം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ്‌ വിഎസിന്‌ പറ്റിയ തെറ്റുകള്‍ പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്‌.

അച്ചടക്ക ലംഘനം നടത്തി എന്ന്‌ വ്യക്തമായതിനാല്‍ അദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന പോളിറ്റ്‌ ബ്യൂറോ അംഗത്വത്തില്‍ ഒഴിവാക്കുന്നുവെന്ന്‌ ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്‌ത വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രി എന്ന നിലയ്‌ക്കുള്ള ഉത്തരവാദിത്വങ്ങള്‍ വിഎസ്‌ നിറവേറ്റും എന്നാണ്‌ പാര്‍ട്ടി പ്രതീക്ഷിയ്‌ക്കുന്നത്‌. പാര്‍ട്ടി കെട്ടിപടുക്കാന്‍ ഒരുപാട്‌ സംഭാവനകള്‍ നല്‍കിയ നേതാവാണ്‌ വിഎസ്‌ എന്നും കേന്ദ്ര നേതൃത്വത്തിന്റെ പ്രസ്‌താവനയിലുണ്ട്‌.

പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്താന്‍ കേന്ദ്ര കമ്മിറ്റി ആവശ്യമായ സംസ്ഥാന സമിതിക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഈ നിര്‍ദ്ദേശങ്ങള്‍ പാലിയ്‌ക്കപ്പെടുന്നുണ്ടോയെന്ന്‌ പിബി ഉറപ്പാക്കും.

ലാവലിന്‍ ഇടപാടില്‍ അഴിമതിയില്ലെന്നും സിപിഎം ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യാതൊരു അഴിമതികേസിലും ഉള്‍പ്പെട്ടിട്ടില്ല. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പാര്‍ട്ടി ഒത്തൊരുമയോടെ മുന്നോട്ടു പോകണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആഹ്വാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+