വിഎസ് മുഖ്യമന്ത്രിയായി തുടരുമോ?
ദില്ലി: പാര്‍ട്ടിയുടെ അച്ചടക്ക നടപടിയിലൂടെ പിബിയില്‍ നിന്നും തരംതാഴ്‌ത്തപ്പെട്ട വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി തുടരുമോയെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. രക്തസാക്ഷി പരിവേഷത്തോടെ അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവെയ്‌ക്കാന്‍ തയാറാകുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതീക്ഷിയ്‌്‌ക്കുന്നത്.
അഴിമതിക്കെതിരായ കുരിശ് യുദ്ധത്തിന്റെ പേരില്‍ പിണറായിക്കെതിരെ പോരാട്ടം നയിച്ച വിഎസ് ഇപ്പോള്‍ പാര്‍ട്ടിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിയ്‌ക്കുകയാണ്. വിഎസിന്റെ എല്ലാ ആവശ്യങ്ങളും അവഗണിച്ചാണ് പിണറായിയില്‍ പാര്‍ട്ടി നേതൃത്വം പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ചിരിയക്കുന്നത്. തരംതാഴ്‌ത്തലിനേക്കാള്‍ വിഎസ് പക്ഷത്തിന് ക്ഷീണം പകര്‍ന്നിരിയ്‌ക്കുന്നതും ഈ തിരിച്ചടിയാണ്.
മുഖ്യമന്ത്രി പദം രാജിവെച്ചില്ലെങ്കില്‍ വിഎസിന് മുന്നില്‍ പ്രധാനമായും രണ്ടു വഴികള്‍ മാത്രമേ അദ്ദേഹത്തിന് മുന്നില്‍ അവശേഷിയ്‌ക്കുന്നുള്ളൂ. പാര്‍ട്ടി തീരുമാനം ശിരസ്സാവഹിച്ച് കേന്ദ്ര കമ്മിറ്റിയംഗമായി മുഖ്യമന്ത്രിയായി തുടരുക. അല്ലെങ്കില്‍ മുഖ്യമന്ത്രിയായി തന്നെ വീണ്ടും നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തുക.
ഇത്തരമൊരു നടപടി തുടര്‍ന്നാല്‍ അച്ചടക്കത്തിന്റെ വാള്‍ വീണ്ടും വിഎസിന് മേല്‍പതിയ്‌ക്കും. മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരിക്കും അടുത്ത നടപടി. ഇങ്ങനെയുണ്ടായാല്‍ ഒരു രക്തസാക്ഷി പരിവേഷത്തോടെ തന്നെ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിന് പുറത്തുകടക്കാം.












Click it and Unblock the Notifications