സിപിഎം അഴിമതിക്കാരെ സംരക്ഷിക്കുന്നു:ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം/ആലപ്പുഴ:മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരായ അച്ചടക്ക നടപടി സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്‌ടി.
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. അഴിമതി തുറന്നുകാട്ടുന്നവരെ വിമര്‍ശിയ്‌ക്കുന്ന സമീപനമാണ് അവരുടേത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പോളിറ്റ്‌ബ്യൂറോയും കേന്ദ്രകമ്മറ്റിയും ചേരുന്നത് ജനങ്ങളുടെ ക്ഷേമത്തിനല്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ലാവലിന്‍ കേസില്‍ അഴിമതിയില്ലെന്ന് പിബി വ്യക്തമാക്കിയ സാഹചര്യത്തില്‍ അഴിമതിയില്‍ പിബിയ്‌ക്കും പങ്കുണ്ടെന്ന് തെളിഞ്ഞതായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications