കേരളത്തിലെ സുരക്ഷാസംവിധാനങ്ങള്‍ അപര്യാപ്‌തം:ഡിജിപി
തിരുവനന്തപുരം: കേരളത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണന്ന് പറയാനാകില്ലന്നും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ് ഉള്ളതെന്നും ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. എറണാകുളം കലക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം
കേരളം തീവ്രവാദി സംഘടനകളുടെ ലക്ഷ്യമാണെന്ന് കരുതുന്നില്ല. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഏറെ സുരക്ഷിതമാണ്. എറണാകുളം കലക്‌ടറേറ്റിലെ സ്‌ഫോടനത്തിന് ഏതെങ്കിലും പ്രത്യേക തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി.
നേരത്തെ ചില സ്‌ഫോടനവുമായി ബന്ധപ്പെട്ട് തീവ്രവാദി സംഘടനകള്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications