ദള്‍ യുഡിഎഫ് പ്രവേശനം: പ്രഖ്യാപനം ഞായറാഴ്ച
കോഴിക്കോട്: യുഡിഎഫ് പ്രവേശനമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളാനായി ജനതാദള്‍ വീരേന്ദ്ര കുമാര്‍ വിഭാഗം സംസ്ഥാന കൗണ്‍സില്‍ യോഗം ഞായറാഴ്‌ച കോഴിക്കോട് ചേരുന്നു.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് സൂചന. മുന്നണിയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‌കുന്ന തീരുമാനമാവും ഞായറാഴ്‌ചത്തെ യോഗത്തില്‍ ഉണ്ടാവുക. യുഡിഎഫ് പ്രവേശനം യോഗത്തില്‍ പരസ്യമായി പ്രഖ്യാപിച്ചേക്കും.
വീരേന്ദ്രകുമാര്‍ അധ്യക്ഷനായ സംസ്‌ഥാന ഘടകത്തെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ച ദേശീയ അധ്യക്ഷന്‍ ദേവെഗൗഡക്കെതിരെ ദേശീയതലത്തില്‍ പുതിയ സഖ്യം രൂപീകരിക്കേണ്ടതിന്റെ സാധ്യതകളും യോഗം ചര്‍ച്ച ചെയ്‌തേക്കും.
ദേവഗൗഡക്കും ഗൗഡ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷന്‍ എന്‍എം ജോസഫിനുമെതിരെയുള്ള നിയമ നടപടികള്‍ക്കും യോഗത്തില്‍ തുടക്കം കുറിയ്‌ക്കും. ഇടതുമുന്നണിയ്‌ക്കൊപ്പം നില്‌ക്കുന്ന മാത്യു ടി തോമസ്, ജോസ് തെറ്റയില്‍ എന്നിവര്‍ക്ക് വിപ്പ് നല്‌കുന്ന കാര്യവും തീരുമാനിച്ചേക്കും.












Click it and Unblock the Notifications