വിഎസ് മുഖ്യമന്ത്രി പദം രാജിവെച്ചേക്കും
തിരുവനന്തപുരം: ഗൗരവമേറിയ അച്ചടക്കനടപടികള്‍ ഉറപ്പായ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദവിയില്‍ തുടരുമോയെന്ന് ആശങ്ക. പിബിയില്‍ നിന്ന് പുറത്താവുകയും പിണറായി വിജയനെതിരെ കാര്യമായ നടപടികള്‍ ഇല്ലാതിരിയ്ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി പദം രാജിവെയ്‌ക്കാന്‍ വിഎസ് തയാറായേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
പിബിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പുറത്തുവരണമെന്നാണ് അദ്ദേഹത്തിനൊപ്പമുള്ള അനുയായികളുടെ ആഗ്രഹം. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്തുവരണമെന്ന് വിഎസ് പക്ഷത്തെ തീവ്രവാദികള്‍ ആവശ്യപ്പെടുന്നതും വിഎസിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയിട്ടുണ്ട്.
ഞായറാഴ്‌ച അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റിക്കുശേഷം ജൂലായ് 14ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സിപിഎം സംസ്ഥാന സമിതിയും നിശ്ചയിച്ചിട്ടുണ്ട്. അതേ സമയം പിബിയില്‍ നിന്നും തരംതാഴ്‌ത്തപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി.എസ്സിനെ മാറ്റാനുള്ള പിണറായി പക്ഷത്തിന്റെ നീക്കങ്ങള്‍ പിന്നാലെ ഉണ്ടാകുമെന്നും സൂചനയുണ്ട്.
അച്ചടക്ക നടപടിയില്‍ പ്രകോപിതനായ വിഎസിനെ തുടര്‍ന്നും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് അപകടകരമാണെന്ന് അഭിപ്രായമുള്ളവര്‍ക്കാണ് സിപിഎം. സംസ്ഥാന നേതൃത്വത്തില്‍ മേല്‍ക്കൈ












Click it and Unblock the Notifications