ദില്ലി മെട്രോയില്‍ വീണ്ടും അപകടം
ദില്ലി: ദില്ലിയില്‍ ഞായറാഴ്ച തകര്‍ന്ന മെട്രോ മേല്‍പ്പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനിടെ വീണ്ടും അപകടം. അവശിഷ്ടങ്ങള്‍ നീക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ 3 കൂറ്റന്‍ ക്രെയിനുകള്‍ ഭാരം താങ്ങാനാവാതെ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
സംഭവം നടക്കുമ്പോള്‍ നൂറുക്കണക്കിന് തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നു. ക്രെയിന്‍ തകര്‍ന്ന് വീഴുന്നത് കണ്ട് ഇവര്‍ ഓടിമാറിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ദില്ലി മെട്രോ റെയില്‍ കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഇ ശ്രീധരന് സംഭവ സ്ഥലം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അപകടം ഉണ്ടായത്.
ഞായറാഴ്ച നടന്ന അപകടത്തില്‍ ആറു പേര് മരിച്ചിരുന്നു. അതേ സമയം അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിഎംആര്‍സി എംഡി ഇ ശ്രീധരന് നല്കിയ രാജി സ്വീകരിയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ തയാറായില്ല. ഇ ശ്രീധരന് മാനേജിങ് ഡയറക്ടറായി തുടരുമെന്ന് ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് വ്യക്തമാക്കി. രാജി സ്വീകരിച്ചിട്ടില്ലെന്നും ശ്രീധരന്റെ സേവനം ദില്ലി മെട്രോയ്ക്ക് ആവശ്യമാണെന്നും ഷില ദീക്ഷിത് പറഞ്ഞു.
ശ്രീധരന് രാജിവെച്ചാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എഴുപത്തിയേഴാം ജന്മദിനമായ ഞായറാഴ്ച ഏറെ വികാരഭരിതനായാണു ഡോ ഇ ശ്രീധരന് രാജിവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications