നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി
തിരുവനന്തപുരം: സര്‍ക്കാരിലും ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിലും പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നു.
ജൂലായ് 29 വരെ തീരുമാനിച്ചിരുന്ന സമ്മേളനം 23ന് അവസാനിപ്പിയ്‌ക്കാനാണ് തീരുമാനം. ഈ സമ്മേളനത്തില്‍ പരിഗണിയ്‌ക്കാനിരുന്ന ബില്ലുകള്‍ അടുത്ത സമ്മേളനത്തിലേയ്‌ക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കാര്യോപദേശക സമതി സമ്മേളനം വെട്ടിച്ചുരുക്കുന്നതിന് ശുപാര്‍ശ ചെയ്‌തതതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇതോടെ ധനാഭ്യര്‍ത്ഥന ചര്‍ച്ച പൂര്‍ത്തിയാകുന്ന 23ന് തന്നെ സഭ പിരിയും. പാര്‍ട്ടിയ്‌ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സിപിഎമ്മിനെ ഏറെ അലട്ടുന്നുണ്ട്. ഇത് പ്രതിപക്ഷം ആയുധമാക്കുമെന്നുള്ള തിരിച്ചറിവാണ് സഭാ സമ്മേളനം പെട്ടെന്ന് അവസാനിപ്പിയ്‌ക്കാനുള്ള തീരുമാനത്തില്‍ സിപിഎമ്മിനെ കൊണ്ടു ചെന്നെത്തിച്ചത്.












Click it and Unblock the Notifications