ഭരണത്തിലും മുന്നണിയിലും ഐക്യമില്ല: ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും സര്‍ക്കാര്‍ ചര്‍ച്ചചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. അഴിമതി എങ്ങനെ മൂടിവയ്‌ക്കാമെന്നും അഴിമതിക്കാരനെ എങ്ങനെ സംരക്ഷിക്കാമെന്നും മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. ഈ അവസരത്തില്‍ ഭരണ സ്‌തംഭനത്തെക്കുറിച്ചുളള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയസഭാ പിരിഞ്ഞശേഷം പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മന്ത്രിമാരെ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്ത മന്ത്രിമാരാണ് നിയമസഭയിലുള്ളത്. ഭാണമുന്നണിയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ പോലും സര്‍ക്കാരിനെതിരായ സാഹചര്യമാണ്. എറണാകുളം കളക്‌ട്രേറ്റില്‍ സ്‌ഫോടനം നടന്നത് അടക്കമുള്ള സംഭവങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലാണ്. സ്വാശ്രയ കോളേജ് ഫീസ് നാലിരട്ടി വര്‍ധിപ്പിച്ചു. ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അഴിമതി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയെ തരംതാഴ്‌ത്താന്‍ സിപിഎം തീരുമാനിച്ചു. ലാവലിന്‍ അഴിമതിയെക്കുറിച്ച് എജി ചൂണ്ടിക്കാട്ടിയതും, ബാലാനന്ദന്‍ കമ്മിറ്റി, ആസൂത്രണ ബോര്‍ഡ് വിദഗ്‌ദ്ധ സമിതി എന്നിവ ചൂണ്ടിക്കാട്ടിയതും രാഷ്‌ട്രീയ പ്രേരിതമാണോയെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പ്രശ്‌നം സി പി എമ്മിന്‍റെ ആഭ്യന്തര കാര്യമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നാലും ഇല്ലെങ്കിലും അതില്‍ പരമാവധി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. ഇതിന് വേണ്ടി ഒരു സമരപരമ്പര തന്നെ ആരംഭിയ്‌ക്കാനും പ്രതിപക്ഷം ആലോചിയ്‌ക്കുന്നുണ്ട്.












Click it and Unblock the Notifications