കലക്ടറേറ്റ് സ്‌ഫോടനം: 5 പേര്‍ പിടിയില്‍
കൊച്ചി: എറണാകുളം കലക്‌ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റിലായെന്ന് സൂചന.
സംഭവത്തെ കുറിച്ച് അന്വേഷിയ്‌ക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് തിങ്കളാഴ്‌ച പുലര്‍ച്ചെ 3.30ഓടെ ഇവരെ അറസ്റ്റു ചെയ്‌തത്. ഈരാറ്റു പേട്ടയില്‍ നിന്ന് നാലു പേരും തൊടുപുഴയില്‍ നിന്ന് ഒരാളുമാണ് അറസ്റ്റിലായത്.
ഈരാറ്റുപേട്ട നടയ്‌ക്കല്‍ സ്വദേശികളായ മനയ്‌ക്കല്‍ വീട്ടില്‍ കരീം, ഹാഷിം, റഷീദ്, കബീര്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ കരീം, വാഗമണ്‍ സിമി ക്യാമ്പിനു നേതൃത്വം നല്‍കിയ ഷിബിലിയുടെ ബന്ധുവാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പാനായി കുളം, വാഗമണ്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് നടത്തിയ മുന്‍ സിമി പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം പുരോഗമിയ്‌ക്കുന്നത്. ഇതിനിടെയാണ് ഇവരെക്കുറിച്ചുള്ള സൂചന ലഭിച്ചതും കസ്റ്റഡിയിലെടുത്തതും.
വെള്ളിയാഴ്‌ചയാണ് എറണാകുളം കലക്‌ടറേറ്റിന്റെ അഞ്ചാം നിലയിലേക്കുള്ള ഏണിപ്പടിയ്‌ക്കടുത്ത് സ്‌ഫോടനം നടന്ന്‌ത്. പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്ന മൂലയില്‍ നടന്ന സ്‌ഫോടനം പഴയ ബാറ്ററിയോ മറ്റോ പൊട്ടിത്തെറിച്ചതാകാമെന്നു കരുതിയിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ പൈപ്പ് ബോംബാണെന്ന് തെളിഞ്ഞിരുന്നു.












Click it and Unblock the Notifications