ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം: കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം: ഇന്ധന വില കുത്തനെ കൂട്ടിയ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിയ്‌ക്കുന്നതിന് കെഎസ്‌ആര്‍ടിസി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തു. മിനിമം യാത്രാക്കൂലി നാല് രൂപയാക്കി പുനസ്ഥാപിയ്‌ക്കണമെന്നും ബാക്കിയുള്ളവയില്‍ ആനുപാതിക വര്‍ദ്ധന വേണമെന്നുമാണ് ശുപാര്‍ശ.
ഇന്ധനവില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിയ്‌ക്കണമെന്ന ആവശ്യവുമായി കെഎസ്‌ആര്‍ടിസി എത്തിയിരിയ്‌ക്കുന്നത്. ഗതാഗത വകുപ്പിന് മന്ത്രിയില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തന്നെയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. വകുപ്പ് അധികൃതര്‍ മുഖ്യമന്ത്രിയെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.
ഇന്ധനവില വര്‍ദ്ധനയ്‌ക്ക് ശേഷം പ്രതിദിനം 3 കോടി രൂപയുടെ അധിക ബാധ്യത ഉണ് ടാവുന്നതായി കോര്‍പ്പറേഷന്‍ പറയുന്നു. നേരത്തെ ഇന്ധനവില കുറച്ചപ്പോള്‍ അതിനനുസരിച്ച് യാത്രാക്കൂലിയിലും സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു.
അതിനുശേഷം 4 കോടി രൂപയുടെ നഷ്‌ടം പ്രതിദിനം ഉണ് ടാവുന്നതിനുപുറമേയാണ് പുതിയ ബാധ്യതയും ഇപ്പോഴുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധനയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications