സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു
തിരുവനന്തപുരം: മന്ത്രിസഭയ്‌ക്ക് കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെട്ടുവെന്ന ആരോപിച്ച് പ്രതിപക്ഷം നല്‌കിയ അടിയന്തരപ്രമേയ നോട്ടീസിന് ചട്ടപ്രകാരം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭ സ്‌തംഭിപ്പിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ ബഹളം മൂലം നടപടികള്‍ തുടരാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സഭ തിങ്കളാഴ്‌ചത്തേക്ക് പരിഞ്ഞതായി സ്‌പീക്കര്‍ അറിയിച്ചു.
മന്ത്രിസഭയ്‌ക്ക് കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെട്ടുവെന്നും ഭരണ സ്‌തംഭനമാണെന്നും ആരോപിച്ച് പ്രതിപക്ഷത്തുനിന്ന് കെഎം മാണിയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞമാസം 22ന് ഇതേ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മറുപടി നല്‍കിയതാണെന്ന് സ്‌പീക്കര്‍ പറഞ്ഞു. ചട്ടപ്രകാരം ഒരു നിയമസഭാ സമ്മേളനത്തില്‍ ഒരേ വിഷയം രണ്ടു തവണ ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് ഈ വിഷയം ചര്‍ച്ച ചെയ്യുകയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഭരണപക്ഷക്കാര്‍ തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ സ്‌പീക്കറുടെ ചേമ്പറിന് താഴെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിതുടങ്ങി. സഭാ നടപടികള്‍ തുടരാനാവില്ലെന്ന് കണ്‌ട സ്‌പീക്കര്‍ സഭ ഇന്നത്തേയ്‌ക്കു പിരികയുകയാണെന്ന് അറിയിച്ചു.
വിഎസിനെ പിബിയില്‍ നിന്നും ഒഴിവാക്കിയ അച്ചടക്കനടപടിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.












Click it and Unblock the Notifications