റോസാപൂവെ വിളിയുമായി വിഎസിന് വരവേല്‌പ്
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോയില്‍ നിന്നും തരംതാഴ്‌ത്തപ്പെട്ട് ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തു നിന്ന വിഎസ് അനുകൂലികള്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.
"കണ്ണേ, കരളേ വി എസ്സേ, റോസ്സാപ്പൂവെ വി എസ്സേ, തെച്ചിപ്പൂവെ വിഎസ്സേ.." തുടങ്ങിയ വികാരപരമായ ആര്‍പ്പുവിളികളുമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വി എസ്സിനെ വരവേറ്റത്. വന്‍ പോലീസ് സന്നാഹം ഭേദിച്ചു കൊണ്ടായിരുന്നു വിഎസ് അനുകൂലികള്‍ വിമാനത്താവളത്തില്‍ നേതാവിനെ വരവേല്‌ക്കാനെത്തിയത്.
അതേ സമയം വിമാനത്തില്‍ ഒപ്പമുണ് ടായിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയ്‌ക്കോ മറ്റു നേതാക്കന്‍മാര്‍ക്കോ അനുകൂലമായി മുദ്രാവാക്യങ്ങളൊന്നും മുഴങ്ങിയില്ല. വിഎസ് അനുകൂല മുദ്രാവാക്യങ്ങള്‍ കേട്ട് പിന്നില്‍ നടന്നുവരികയായിരുന്ന പിണറായിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
പിണറായിയേയും വി എസ്സിനേയും കൂടാതെ മന്ത്രിമാരായ പികെ ഗുരുദാസനും പികെ ശ്രീമതിയും എന്‍കെ പ്രേമചന്ദ്രനും വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തില്‍ കാത്തു നിന്ന മാധ്യമപ്പടയോടോ പ്രവര്‍ത്തകരോടോ ഒന്നും പ്രതികരിയ്‌ക്കാന്‍ വി എസോ മറ്റുള്ളവരോ തയ്യാറായില്ല.












Click it and Unblock the Notifications