Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ സംഭവത്തില്‍ ബിജെപിക്ക്‌ ഖേദമില്ല: രാജ്‌നാഥ്

ദില്ലി: അയോധ്യയിലെ ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന്‌ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌ സിങ്‌. അയോധ്യ സംഭവത്തില്‍ ഖേദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്‌എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ബിജെപി തീവ്രഹിന്ദുത്വ നിലപാടിലേക്ക മടങ്ങുന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‌കിയത്‌.

ബാബറി മസ്‌ജിദ്‌ പൊളിച്ചത്‌ ഉചിതമായ തീരുമാനമായിരുന്നു. ജനവികാരമാണ്‌ ആ നടപടിയില്‍ പ്രതിഫലിച്ചത്‌. രാമജന്മഭൂമിയിലെ പ്രവൃത്തിയില്‍ തെറ്റില്ലെന്ന്‌ തന്നെയാണ്‌ പാര്‍ട്ടിയുടെ നിലപാടെന്നും രാജ്‌ നാഥ്‌ ആവര്‍ത്തിച്ചു. എന്ത്‌ തന്നെ സംഭവിച്ചാലും തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കും. പാര്‍ട്ടിയില്‍ അച്ചടക്ക ലംഘനം ഇല്ല, വ്യക്തിപരമായ അച്ചടക്കലംഘനം ഉണ്ടാകാം. എന്നാല്‍ പാര്‍ട്ടി തലത്തില്‍ അതിനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം ബിജെപിയെ തീവ്രവഹിന്ദുത്വ നിലപാടുകളിലേക്ക്‌ തിരികെക്കൊണ്ടു പോകുന്നതിന്റെ സൂചനകളാണ്‌ രാജ്‌നാഥിന്റെ പരാമര്‍ശങ്ങളെന്ന്‌ വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+