Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടമലയാര്‍: വിഎസ്‌ ഹര്‍ജി നല്‌കി

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ അടിയന്തിരമായി അന്തിമവാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ വിഎസ്‌ അച്യുതാനന്ദന്‍ അപേക്ഷ നല്‌കി. മുന്‍മന്ത്രി കെ ബാലകൃഷ്‌ണപിള്ള അഴിമതി നടത്തിയെന്ന്‌ പ്രത്യേക കോടതി കണ്ടെത്തിയിട്ടുണ്ടെന്നും കേസില്‍ പ്രതികളെ ശിക്ഷിക്കുന്നത്‌ വൈകിയാല്‍ നിയമവ്യവസ്ഥക്ക്‌ നേരെയുള്ള പരിഹാസമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

യുഡിഎഫ്‌ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരിക്കെ ആര്‍ ബാലകൃഷ്‌ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട്‌ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടന്നുവെന്നാണ്‌ കേസ്‌. ബാലകൃഷ്‌ണപിള്ള അടക്കം എട്ടു പ്രതികളാണ്‌ കേസിലുള്ളത്‌. കേസില്‍ പ്രത്യേക കോടതി ബാലകൃഷ്‌ണപിള്ളയെ ശിക്ഷിച്ചുവെങ്കിലും കേസ്‌ ഹൈക്കോടതിയിലെത്തിയപ്പോള്‍ വിധി അദ്ദേഹത്തിന്‌ അനുകൂലമായിരുന്നു. തുടര്‍ന്ന്‌ ഹൈക്കോടതി വിധിക്കെതിരെ 2005 മാര്‍ച്ചില്‍ വിഎസ്‌ അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. മുതിര്‍ന്ന അഭിഭാഷകനായ ശാന്തി ഭൂഷണ്‍ ആണ്‌ കേസില്‍ വിഎസിന്‌ വേണ്ടി കോടതിയില്‍ ഹാജരാവുന്നത്‌.

പിബി-സിസി യോഗങ്ങളുമായി ബന്ധപ്പെട്ട്‌ നടത്തിയ ദില്ലി യാത്രകള്‍ക്കിടയിലാണ്‌ ഇടമലയാര്‍ കേസ്‌ വീണ്ടും സജീവമാക്കാനുള്ള നീക്കങ്ങള്‍ വിഎസ്‌ നടത്തിയത്‌. ലാവലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിയില്‍ നിന്നും വിഭിന്ന നിലപാട്‌ സ്വീകരിച്ചതിന്‌ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന്‌ ഏകദേശം ഉറപ്പായിരുന്ന കാലത്താണ്‌ ഇടമലയാര്‍ കേസ്‌ സജീവമാക്കാന്‍ വിഎസ്‌ രംഗത്തെത്തിയത്‌.

ഇടമലയാര്‍ കേസിലെ പ്രതികളെ ശിക്ഷിക്കുന്നതു വൈകിയാല്‍ അത്‌ നിയമവ്യവസ്ഥയ്‌ക്കെതിരായ പരിഹാസമായി മാറും. നിയമവ്യവസ്ഥയില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ജനങ്ങളുടെ പ്രതീക്ഷകളെ ഇത്‌ തകര്‍ക്കുമെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.

സുപ്രീം കോടതിയില്‍ നല്‌കിയിരിക്കുന്ന അപേക്ഷയിലെ പല പരാമര്‍ശങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയുള്ള ഒളിയമ്പാണെന്ന വ്യാഖ്യാനങ്ങളും ഉയരുന്നുണ്ട്‌. മന്ത്രിമാര്‍ പ്രവര്‍ത്തിയ്‌ക്കേണ്ടത്‌ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്‌. എന്നാല്‍ ഇതെല്ലാം മറന്ന്‌ ക്രിമിനല്‍ ഗൂഢാലോചന നടത്തി സര്‍ക്കാരിന്‌ കോടികളുടെ നഷ്ടം വരുത്തുന്ന നടപടികളെ ഒരുതരത്തിലും വെച്ചുപൊറുപ്പിയ്‌ക്കാനാവില്ല-ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പിണറായി വിജയനെ ഏഴാം പ്രതിയാക്കിയ സിബിഐ കുറ്റപത്രത്തിത്തിലെ പ്രധാന ആരോപണങ്ങളും ഇതു തന്നെയാണ. ഇതിന്‌ പുറമെ 85 വയസുകാരനായ വിഎസ്‌ അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം നയിക്കുന്നയാളാണെന്ന ഹര്‍ജിയിലെ പരാമര്‍ശം സിപിഎം നേതൃത്വത്തിനെതിരെയുള്ളതാണെന്നും തിരിച്ചറിയാന്‍ അധികം വലിയ വിഷമമില്ല. പിബിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ടിട്ടും താന്‍ അഴിമതി വിരുദ്ധ പോരാട്ടം ഉപേക്ഷിച്ചിട്ടില്ലെന്ന സന്ദേശം കൂടിയാണ്‌ വിഎസ്‌ ഇതിലൂടെ അണികള്‍ക്ക്‌ നല്‌കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+