സ്വാശ്രയകേസ്: ഭരണഘടനാ ബഞ്ചിന് വിടണം
ദില്ലി: സ്വാശ്രയ കോളെജ് പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
ഇത് സംബന്ധിച്ച് പ്രാഥമിക വാദം കേട്ടശേഷം ഓഗസ്‌റ്റില്‍ തീരുമാനം പുറപ്പെടുവിയ്‌ക്കാമെന്ന് കോടതി അറിയിച്ചു. ഈ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഒരുമിച്ചാണ് സുപ്രീം കോടതി പരിഗണിച്ചത്.അഡ്വ കെ കെ വേണുഗോപാലാണ് സംസ്ഥാന സര്‍ക്കാരിനായി ഹാജരായത്.വിവിധ സ്വാശ്രയ കോളെജ് മാനേജുമെന്റുമായി ഉണ്ടാക്കിയ കരാറുകള്‍ ധാരണ മാത്രമമാണെന്നും കേരളസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഭാമിനി ജയ്‌സ്വാള്‍ ഇതിനെ എതിര്‍ത്തു. പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് ഉചിതമായ നിയമമാണ് വേണ്ടത്. ഇക്കാര്യത്തില്‍ താന്‍ ഒരാഴ്‌ചയ്‌ക്കകം തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു . കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്ന ആവശ്യത്തെ സ്വാശ്രയ മാനേജുമെന്റുകളും കോടതിയില്‍ എതിര്‍ത്തു.












Click it and Unblock the Notifications