മാന്ദ്യപരിഹാര പാക്കേജ് 2000 കോടി അനുവദിച്ചു
തിരുവനന്തപുരം: മാന്ദ്യ പരിഹാരപാക്കേജിന്റെ ഭാഗമായി സംസ്‌ഥാനത്ത് 2000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഭരണാനുമതി നല്‍കിയെന്ന് ധനമന്ത്രി തോമസ് ഐസക്.
ആദ്യഘട്ടത്തില്‍ 736 നിര്‍മ്മാണങ്ങള്‍ക്കാണ് ഒരുമിച്ച് അനുമതി നല്‍കുന്നത്. പ്രധാനമായും ജലസേചന മേഖലകളിലായിരിക്കും തുക ചെലവിടുകയെന്ന് ധനമന്ത്രി തോമസ് ഐസകും പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫും വ്യക്തമാക്കി.
100 പാലങ്ങള്‍, 108 കെട്ടിടങ്ങള്‍, 22 ബൈപാസുകള്‍, 22 മിനി സിവില്‍ സ്റ്റേഷനുകള്‍ എന്നിവ ഈ തുകയുപയോഗിച്ച് പൂര്‍ത്തിയാക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു പാക്കേജിന് ഒരുമിച്ച് അനുമതി നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications