Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്‌ അണികളെ സംരക്ഷിക്കാനുള്ള തന്റേടം കാണിക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്ക്‌ മുദ്രാവാക്യം വിളിച്ചവര്‍ക്ക്‌ സംരക്ഷണം നല്‌കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത്‌ പിന്നെന്തിനാണ്‌ പോലീസെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. സ്വന്തം അണികള്‍ക്കെങ്കിലും സംരക്ഷണം നല്‌കാന്‍ വിഎസ്‌ തന്റേടം കാണിയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴയില്‍ വിഎസ്‌ അച്യുതാനന്ദന്‌ അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ നല്‌കിയ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

മുഖ്യന്ത്രിയുടെ മൗനമാണ്‌ ആഭ്യന്തര മന്ത്രിയെ രക്ഷിക്കുന്നതെന്ന്‌ ഇറങ്ങിപ്പോക്കിന്‌ മുമ്പ്‌ പ്രതിപക്ഷനേതാവ്‌ പറഞ്ഞു. സമാനതകളില്ലാത്ത ആക്രമണമാണ്‌ അമ്പലപ്പുഴയില്‍ നടന്നതെന്ന്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയ ബാബു പ്രസാദ്‌ പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്തിയവരാണ്‌ ആക്രമിക്കപ്പെട്ടത്‌. ജനാധിപത്യ മര്യാദകള്‍ക്ക്‌ വിരുദ്ധമാണ്‌ ആക്രണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ സിപിഎമ്മില്‍നിന്നും പുറത്താക്കപ്പെട്ടവരും കോണ്‍ഗ്രസുകാരുമാണ്‌ അമ്പലപ്പുഴയില്‍ പ്രകടനം നടത്തിയതെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ നടന്ന അക്രമമുണ്ടായെന്നത്‌ ശരിയാണ. പക്ഷേ പോലീസ്‌ നിഷ്‌ക്രിയമായിരുന്നുവെന്ന ആരോപണം ശരിയല്ല. ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌.

വിഎസ്‌ അനുകൂല പ്രവര്‍ത്തനം നടത്തിയ ചിലര്‍ക്കെതിരെയും ആക്രമണത്തിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ പാര്‍ട്ടിയ്‌ക്കുള്ളില്‍ ഇതിലും വലിയ കയ്യാങ്കളി നടന്നുവെന്ന്‌ ചൂണ്‌ടിക്കാട്ടി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്‌ അനുമതി നല്‍കിയിട്ടില്ലെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിയ്‌ക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+