സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍നിന്നും തരംതാഴ്‌ത്തിയ നടപടിയടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന ഘടകത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സിപിഎം സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്‌ച ചേരും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സംസ്ഥാന സമിതിയും ചേരും.
കേന്ദ്ര കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന സമിതിയ്‌ക്ക് ശേഷം ചേരുന്ന മൂന്ന് മേഖലാ റിപ്പോര്‍ട്ടിങിലും ഇവര്‍ പങ്കെടുക്കും. പ്രകാശ് കാരാട്ടായിരിക്കും ഈ യോഗങ്ങളിലും നടപടി റിപ്പോര്‍ട്ടു ചെയ്യുക.
ഈ യോഗങ്ങളില്‍ മുഖ്യമന്ത്രിയും പങ്കെടുക്കുമെന്നാണു കരുതപ്പെടുതന്നത്. ഇതിനു ശേഷം ജില്ലാ, ഏരിയാ ജനറല്‍ ബോഡികളാണ്. തുടര്‍ന്ന് ബ്രാഞ്ച് കമ്മിറ്റികളില്‍ നടപടി റിപ്പോര്‍ട്ട് ചെയ്യും. അച്ചടക്ക ലംഘനങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കാനുള്ള പാര്‍ട്ടി തീരുമാനം എല്ലാ യോഗങ്ങളിലും അറിയിക്കും. ലാവലിന്‍ കേസ് സംബന്ധിച്ച കേന്ദ്ര കമ്മിറ്റിയുടെ അന്തിമ തീരുമാനവും കമ്മിറ്റി അംഗീകഗരിച്ച പ്രമേയവും ഇതിനൊടൊപ്പം യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.
അതേ സമയം വിഎസിനെ പിബിയില്‍ നിന്നും പുറത്താക്കിയ നടപടിയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം കെട്ടടങ്ങിക്കൊണ്ടിരിയ്‌ക്കുകയാണെന്നാണ് ഔദ്യോഗികപക്ഷം വിലയിരുത്തുന്നത്. പ്രകടനങ്ങളിലും മറ്റും വിരലിലെണ്ണാവുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് പങ്കെടുത്തതെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് പ്രകടനം നടത്തിയ ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാനാണ് തീരുമാനം.












Click it and Unblock the Notifications