നക്‌സല്‍ ഭീഷണി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു
ദില്ലി: നക്‌സല്‍ ഭീഷണി നേരിടുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈനിക ഉപദേഷ്ടാവിനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി പി ചിദംബരം രാജ്യസഭയെ അറിയിച്ചു.
വര്‍ഷങ്ങളായി തുടരുന്ന നക്‌സല്‍ ഭീഷണി ഭീഷണി വിലയിരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചിദംബരം സമ്മതിച്ചു. ഇതുമൂലം വേണ്ട ഗൗരവത്തോടെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
ഭീഷണിയെ ലഘുവായാണ് സര്‍ക്കാര്‍ കണ്ടത്. നക്‌സലുകളെ നേരിടാന്‍ രാജ്യം ഒരുങ്ങുകയാണെന്നും ചിദംബരം ലോക്‌സഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. നക്‌സല്‍ ബാധിത സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. നക്‌സല്‍ ഭീഷണിയെ നേരിടുന്നതിന് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഓഗസ്‌റ്റില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications