സിബിഐയും ഡോ മാലിനിയും ഒത്തുകളിക്കുന്നു: ഹേമ
കൊച്ചി: അഭയകേസില്‍ സിബിഐയും ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബ് മുന്‍ അസിസ്റ്റന്റ് ഡയറക്‌ടര്‍ ഡോക്ടര്‍ മാലിനിയും ഒത്തുകളിക്കുന്നതായി ഹൈക്കോടതി ജസ്റ്റിസ് കെ ഹേമ.
പ്രതികളുടെ നാര്‍ക്കോ പരിശോധനാ ചോദ്യങ്ങളിലും ഉത്തരങ്ങളിലും കൃത്രിമം നടന്നതായി ഇപ്പോള്‍ വ്യക്തമായതായും ജസ്റ്റിസ് ഹേമ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട താന്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമാക്കയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഭയ കേസില്‍ ഒരിടവേളയ്‌ക്ക് ശേഷമാണ് സിബിഐയ്‌ക്ക് വീണ്ടും കോടതിയില്‍ നിന്ന് വിമര്‍ശനമേല്‌ക്കേണ്ടി വന്നിരിയ്‌ക്കുന്നത്.
കേസിലെ പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിന്റെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. ഇത് പ്രകാരം പൂതൃക്കയിലിന് സംസ്ഥാനത്തെവിടെ വേണമെങ്കിലും കോടതിയുടെ അനുമതിയില്ലാതെ സഞ്ചരിയ്‌ക്കാന്‍ കഴിയും.
നാര്‍ക്കോ പരിശോധനമൂലം ഉണ്‌ടായ പാര്‍ശ്വഫലങ്ങള്‍ ചികിത്സിക്കുന്നതിന് സംസ്ഥാനത്ത് പുറത്ത് പോകാന്‍ അനുമതി ആവശ്യപ്പെട്ടായിരുന്നു ഫാദര്‍ പൂതൃക്കയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ചികിത്സയ്‌ക്കായി ബാംഗ്ലൂരിലെ നിംഹാന്‍സിലോ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളെജിലോ പോകാനായി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് വേണമെന്നായിരുന്നു പൂതൃക്കയിലിന്റെ ആവശ്യം.












Click it and Unblock the Notifications