കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്‌ അന്ത്യശാസനം; ഇനി മുന്നറിയിപ്പില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ ഭാഗത്തു നിന്നും ഇനി അച്ചടക്കലംഘനം ഉണ്ടായാല്‍ മുന്നറിയിപ്പില്ലാതെ നടപടിയുണ്ടാകുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ഗുരുതരമായ അച്ചടക്കലംഘനമാണ്‌ വിഎസ്‌ കാണിച്ചത്‌. അദ്ദേഹേത്തിന്റെ ഉന്നതമായ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യവും അമൂല്യമായ സംഭാവനകളും കണക്കിലെടുത്താണ്‌ അച്ചടക്ക നടപടി കേന്ദ്ര കമ്മിറ്റിയിലേക്കുള്ള തരംതാഴ്‌ത്തലായി ചുരുക്കിയതെന്നും കാരാട്ട്‌ വ്യക്തമാക്കി.

അച്യുതാനന്ദനെതിരെയുണ്ടായ അച്ചടക്ക നടപടിയുള്‍പ്പെട്ട കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോഴാണ്‌ വിഎസിനുള്ള അന്ത്യശാസനം പിബി നല്‌കിയത്‌. പാര്‍ട്ടിയെ പ്രതിരോധത്തിലാഴ്‌ത്തിക്കൊണ്ട്‌ വിഎസ്‌ നടത്തിയ പ്രസ്‌താവനകളുടെ ചുരുക്കവും സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വിവരിയ്‌ക്കപ്പെട്ടു. വ്യതിയാനങ്ങള്‍ തിരുത്തിക്കൊണ്ട്‌ പാര്‍ട്ടിയേയും സര്‍ക്കാരിനെയും മുന്നില്‍ നിന്ന്‌ നയിക്കാന്‍ വിഎസ്‌ തയാറാകണമെന്ന്‌ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.

മുതിര്‍ന്ന നേതാക്കള്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയാല്‍ താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തു ചെയ്യുമെന്നും കാരാട്ട്‌ ചോദിച്ചു. മുതിര്‍ന്ന നേതാക്കള്‍ അവരുടെ സ്ഥാനമാനങ്ങളുടെ വലിപ്പത്തിനനുസരിച്ച്‌ പ്രവര്‍ത്തിയ്‌ക്കണം. ഇനി മുതല്‍ അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.

പാര്‍ട്ടിയേയും സര്‍ക്കാരിനെയും കൂട്ടിയിണക്കി മുന്നോട്ടു പോകുന്നതില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുന്‍കൈയ്യെടുക്കണം. വീഴ്‌ചകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുമുണ്ട്‌. അത്‌ തിരുത്തണം.

പാര്‍ട്ടിയുടെ അച്ചടക്കം പാലിക്കാന്‍ മുഴുവന്‍ നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. പാര്‍ട്ടിയിലോ ഭരണതലത്തിലോ അഴിച്ചുപണിക്ക്‌ സാധ്യതയില്ലെന്നും പ്രകാശ്‌ കാരാട്ട്‌ അറിയിച്ചു. വിഎസിനെ തരം താഴ്‌ത്തിയതില്‍ പ്രതിഷേധിച്ച്‌ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ കാര്യമായി എടുക്കേണ്ടതില്ല. എന്നാല്‍ പ്രകടനങ്ങള്‍ ക്രമസമാധാന പ്രശ്‌നമായി മാറരുതെന്നും ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ട്‌. കാരാട്ടിനെക്കൂടാതെ ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും എസ്‌ രാമചന്ദ്രന്‍ പിള്ളയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്തു. യെച്ചൂരി ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനെത്തിയത്‌.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഓഗസ്റ്റില്‍ വീണ്ടും യോഗം ചേരും. ബുധനാഴ്‌ച മുതല്‍ ചേരുന്ന രണ്ട്‌ ദിവസത്തെ സംസ്ഥാന സമിതിയിലും പ്രകാശ്‌ കാരാട്ട്‌ തന്നെ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചേക്കും. സംസ്ഥാന സമിതിയ്‌ക്ക്‌ തുടര്‍ച്ചയായി ചേരുന്ന മേഖലാ റിപ്പോര്‍ട്ടിങ്ങിലും കാരാട്ടും രാമചന്ദ്രന്‍ പിളളയും പങ്കെടുക്കും.
വിഎസിന്റെ കൂടി സാന്നിധ്യത്തിലാണ്‌ നടപടിയെക്കുറിച്ച്‌ കേന്ദ്ര നേതാക്കള്‍ വിവരിച്ചതെങ്കിലും അദ്ദേഹം അക്കാര്യത്തെക്കുറിച്ച്‌ എന്തെങ്കിലും പ്രതികരിച്ചതയി സൂചനയില്ല. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഎസ്‌ പിബിയുടെ അന്ത്യശാസനത്തോട്‌ പ്രതികരിയ്‌ക്കുമോയെന്നാണ്‌ പാര്‍ട്ടി ഉറ്റുനോക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X