ഒന്നാം മാറാട്: പ്രതികള്‍ക്ക് 5 വര്‍ഷം തടവ്
കോഴിക്കോട്: മാറാട് ഒന്നാം കലാപത്തോടനുബന്ധിച്ച് സീമാമുന്റകത്ത് അസൈനാരുടെ വീട് കത്തിച്ച കേസിലെ മൂന്നു പ്രതികള്‍ക്കും അഞ്ചു വര്‍ഷം വീതം തടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി കെപി പ്രസന്നകുമാരിയാണ് വിധി പ്രഖ്യാപിച്ചത്.
കേസിലെ പ്രതികളായ മാറാട് ചോയിച്ചന്റകത്ത് സോമന്, ചോയിച്ചന്റകത്ത് തമ്പി, ചോയിച്ചന്റകത്ത് വേലായുധന് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
2002 ജനുവരി മൂന്നിനാണു കേസിനാസ്പദമായ സംഭവം. പ്രതികള്‍ സംഘം ചേര്‍ന്നു കലാപം ഉണ്ടാക്കാനായി വീട്ടില്‍ അതിക്രമിച്ചു കയറുകയും വീട് തീവച്ചു നശിപ്പിക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷന് കേസ്. ഇതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് രണ്ടാം മാറാട് കലാപത്തിലേക്ക് വഴിതെളിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 148, 153(എ), 427, 436, 450 എന്നീ വകുപ്പുകള്‍ പ്രകാരം കരുതിക്കൂട്ടിയുള്ള അക്രമം, സംഘര്‍ഷം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരുന്നത്്. 22 സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പിഡി രവിയും പ്രതികള്‍ക്കു വേണ്ടി അഡ്വ ബി. എന്‍ ബിനീഷ് ബാബുവും ഹാജരായി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications