സ്വാശ്രയം: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി
തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളെജുകളിലെ ഫീസ് വര്‍ദ്ധനയെപ്പറ്റി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‌കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പിസി വിഷ്‌ണുനാഥ് എംഎല്‍എയാണ് പ്രമേയത്തിന് അനുമതി തേടിയത്. സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിഷ്‌ണുനാഥ് ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവാത്ത ഫീസ് വര്‍ദ്ധനയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. സ്വാശ്രയ കോളേജുകളില്‍ ചേര്‍ന്നശേഷം സര്‍ക്കാര്‍ കോളേജുകളിലേക്ക് മാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരികെ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെട്ടിടം പോലുമില്ലാത്ത സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയെന്ന് വിഷ്‌ണുനാഥ് ആരോപിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്ന ഫീസ് വര്‍ദ്ധനയാണ് നടപ്പാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി എംഎ.ബേബി പറഞ്ഞു. കോളെജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ ഫീസ് വര്‍ദ്ധന അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിക്കുകയാിരുന്നു.
സ്വാശ്രയ മേഖലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം വിദ്യാഭ്യാസമന്ത്രി എംഎ.ബേബിയാണെന്ന് ഇറങ്ങിപ്പോക്കിനു മുന്‍പ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് ഇല്ലാതിരുന്ന വ്യവസ്ഥകള്‍ മാനേജുമെന്റുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി അവരെ സഹായിക്കുകയാണെന്നും ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications