വിവാദ പ്രസംഗം: റീത്താ ബഹുഗുണ ജോഷി റിമാന്‍ഡില്‍

ബുധനാഴ്‌ച രാത്രി അറസ്റ്റു ചെയ്‌ത ഇവരെ മൊറാദാബാദ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രശാന്ത് കാമാറാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായത്.
മൊാറാദബാദില്‍ നടന്ന പൊതു പരിപാടിയ്‌ക്കിടെയാണ് റീത്ത മായവതിയ്‌ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. ബലാല്‍സംഗത്തിന് ഇരയാകുന്നവര്‍ക്ക് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരത്തെക്കുറിച്ചുളള പരാമര്‍ശമാണ് വിവാദമായത്. അപകീര്‍ത്തികരമായ പ്രസംഗം, മോശമായ ഭാഷയിലുളള സംസാരം എന്നിവയ്‌ക്ക് പുറമേ പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനുളള നിയമം എന്നിവയാണ് ചുമത്തിയിട്ടുളളത്.
ദില്ലിയിലേക്ക് പോകുന്നതിനിടെ ഗാസിയാബാദില്‍ നിന്നാണ് അവരെ അറസ്‌റ്റു ചെയ്‌തത്. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് ബുധനാഴ്‌ച രാത്രി ബിഎസ്‌പി അനുകൂലികള്‍ ജോഷിയുടെ വീട് ആക്രമിച്ചിരുന്നു. അക്രമത്തില്‍ വീടിന്റെ ഒരുഭാഗവും അവിടെയുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചുവെന്ന് പോലീസ് അറിയിച്ചു. ആര്‍ക്കും പരിക്കില്ല.












Click it and Unblock the Notifications