മലബാര്‍ മേഖലയില്‍ കനത്ത പേമാരി; 4 മരണം
കോഴിക്കോട്: മലബാര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. കാലവര്‍ഷക്കെടുതികളില്‍ നാലു പേര്‍ മരിച്ചു.
വയനാട് ജില്ലയില്‍ വെള്ളമുണ്ടയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീട്ടമ്മ മരിച്ചു. വെള്ളമുണ്ട പുളിഞ്ഞാലിലെ പൊതുംകളത്തില്‍ വേലന്‍റെ ഭാര്യ ചീരയാ(50) ണു മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ഓട്ടോറിക്ഷയ്‌ക്കുമേല്‍ മരം വീണ് ഉരുവഞ്ചാല്‍ സ്വദേശി രഘൂത്തമന്‍ മരിച്ചു. കണ്ണൂരിലെ കോളയാട് പെരിയ ആദിവാസി കോളനിയില്‍ കാറ്റത്ത് മരക്കൊമ്പ് പൊട്ടി വീണ് യുവാവ് മരിച്ചു. പാറക്കുണ്ട് കോളനിയിലെ എളിയാടന്‍ ബാലചന്ദ്രനാണ് മരിച്ചത്. പാലക്കാട് ജില്ലയില്‍ അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ പ്പെട്ട് ഒരാള്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കനത്ത പേമാരിയില്‍ വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ വ്യാപകനാശനഷ്‌ടവും ഉരുള്‍പൊട്ടലുമുണ് ടായി. വയനാട് ജില്ലയില്‍ ലഭിച്ച മഴയുടെ അളവ് സര്‍വകാല റെക്കോഡില്‍ (366.4 മില്ലിമീറ്റര്‍) എത്തി. ജില്ലയില്‍ ഇതുവരെ 250 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടില്ല
മേപ്പാടിയില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മേപ്പാടിക്ക് സമീപത്ത് ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ നാല് പേരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ് ട്. 64 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ആറ് മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്‌ച രാത്രി വൈകിയാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ വ്യഴാഴ്‌ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്‌റ്റര്‍ അവധി പ്രഖ്യാപിച്ചിരിയ്‌ക്കുകയാണ്.
കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെപി രാജേന്ദ്രന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്‌ടര്‍മാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി അനുഭവിയ്‌ക്കുന്ന ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങും. സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം ദുരിത ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിയ്‌ക്കുന്ന കാര്യം പരിഗണിയ്‌ക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications