സര്‍ക്കാര്‍ സമുദായങ്ങളോട് പ്രതികാരം ചെയ്യുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് സിപിഎം ചില സമുദായങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് കീഴിലുളള നാലു സ്വാശ്രയ കോളെജുകള്‍ക്കെതിരെ നടപടിയെടുത്തതും ഒരു എന്‍ജിനീയറിങ് കോളെജിന്റെ അംഗീകാരം റദ്ദാക്കിയതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങള്‍ കലുഷിതമാക്കാനും ചില സമുദായങ്ങളെ തകര്‍ക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പ്രതികാരബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. സ്വകാര്യ സ്‌കൂളുകളിലെ തസ്‌തികകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പരീക്ഷകളുടെ ഹാള്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാതെയും സര്‍ക്കാര്‍ സ്‌കൂളുകളോട് പ്രതികാരം ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


Click it and Unblock the Notifications