Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ കരാറുകള്‍: ജാഗ്രത വേണമെന്ന് കാരാട്ട്

തിരുവനന്തപുരം: വിദേശ കരാറുകളില്‍ ഏര്‍പ്പെടുമ്പോഴും അതിനൊപ്പമുള്ള സഹായ പദ്ധതികള്‍ സ്വീകരിക്കുമ്പോഴും സിപിഎം നിയന്ത്രണത്തിലുള്ള സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നിര്‍ദ്ദേശിച്ചു.

കേരളത്തിലെ പാര്‍ട്ടി ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ കേന്ദ്ര കമ്മിറ്റി കൈക്കൊണ്ട നടപടികള്‍ സംസ്ഥാന സമിതിയില്‍ വിശദീകരിക്കുമ്പോഴായിരുന്നു ലാവലിന്‍ കരാര്‍ ഉദാഹരിച്ചുകൊണ്ട്‌ പ്രകാശ്‌ കാരാട്ട്‌ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്‌

ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട്‌ വൈദ്യുതിപദ്ധതി നവീകരണത്തിന്റെ അനുബന്ധമായി മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ധനസഹായം നല്‍കാമെന്നുള്ള വാഗ്‌ദാനം കാരാട്ട്‌ എടുത്തുകാട്ടി. ലാവലിന്‍ കേസ്‌ പാര്‍ട്ടി ഏറ്റെടുത്ത്‌ നടത്തും. എത്ര വലിയ നേതാവായാലും അച്ചടക്ക ലംഘനത്തിന്‌ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രഖ്യാപനം കാരാട്ട്‌ സംസ്ഥാന സമിതി യോഗത്തിലും ആവര്‍ത്തിച്ചു.

വിഎസ്സിനെതിരെ കേന്ദ്രനേതൃത്വം സ്വീകരിച്ച നടപടികള്‍ കാരാട്ട്‌ വിശദീകരിച്ചതിനുശേഷമാണ്‌ സംസ്ഥാന സമിതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്‌

വിഎസ്സിനെതിരെ സ്വീകരിച്ച അച്ചടക്കനടപടിയെ ഭൂരിപക്ഷം പേരും പൊതുവേ സ്വാഗതം ചെയ്‌തപ്പോള്‍ മുന്‍ എം.എല്‍.എ. മേഴ്‌സിക്കുട്ടി മാത്രമാണ്‌ അദ്ദേഹത്തെ അനുകൂലിച്ചത്‌. തിരുത്തേണ്ടത്‌ വിഎസ്‌ മാത്രമല്ല, സംസ്ഥാന നേതൃത്വവും അത്‌ ചെയ്യണമെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

യോഗത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ ലഭിയ്‌ക്കേണ്ട ധനസഹായം ലാവലിന്‍ കമ്പനിയില്‍ നിന്ന്‌ നേടിയെടുക്കാന്‍ നായനാര്‍ സര്‍ക്കാരില്‍ പിണറായി വിജയന്‌ ശേഷം വൈദ്യുതി മന്ത്രിയായ എസ്‌ ശര്‍മ്മ ശ്രമിച്ചില്ലെന്ന്‌ സിപിഎം സംസ്ഥാനസമിതി അംഗം പി ജയരാജന്‍ ആരോപിച്ചു.

ഇതാണ്‌ പിന്നീട്‌ പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കിയ സംഭവ വികാസങ്ങള്‍ക്ക്‌ കാരണം. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്തായിരുന്നു ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്‌. ശര്‍മ്മയുടെ നിലപാട്‌ തന്നെ പിന്നീട്‌ അധികാരത്തില്‍ വന്ന യു ഡി എഫ്‌ സര്‍ക്കാരും തുടര്‍ന്നതാണ്‌ കരാര്‍ പ്രകാരം മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ ലഭിയ്‌ക്കേണ്‌ ടിയിരുന്ന പണം നഷ്‌ടമാക്കിയതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+