ഇടമലയാര്‍ ഹര്‍ജിക്ക് ലാവലിനുമായി ബന്ധമില്ല: വിഎസ്
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന് ലാവലിന്‍ കേസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്‍ വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ് ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇടമലയാര്‍ കേസില്‍ കടുത്ത നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് എവിടെയോ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നു കണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം നടത്തും. കോഴിക്കോട് ജില്ലയിലെ പകര്‍ച്ചപ്പനി ബാധിച്ച പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു മാസത്തെ റേഷന്‍ സൗജന്യമായി നല്‍കും.
സ്‌തംഭനാവസ്ഥയിലുള്ള സ്‌മാര്‍ട്ട് സിറ്റി പദ്ധതിയെപ്പറ്റി അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രം പ്രഖ്യാപിച്ച ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കും.കണ്ണൂര്‍ വിമാനത്താവളത്തിനായുള്ള പ്രത്യേക കമ്പനിയുമായി കരാര്‍ ഒപ്പുവയ്‌ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications