Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ ട്വിറ്ററിലും മുന്നേറുന്നു

K Sudhakaran
കണ്ണൂര്‍: കണ്ണൂരില്‍ മാത്രമല്ല, ഇ-ലോകത്തും കെ സുധാകരന്‍ കരുത്ത്‌ തെളിയിച്ച്‌ മുന്നേറുകയാണ്‌. നെറ്റിലെ പുതിയ തരംഗമായ മൈക്രോ ബ്ലോഗിങ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കായ ട്വിറ്ററിലൂടെയാണ്‌ ഇ ലോകത്തും സുധാകരന്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്‌.

ട്വിറ്ററിലെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ സുധാകരന്‌ പിന്നില്‍ അണികളായെത്തിയവര്‍ അറുനൂറിലേറെയാണ്‌. ഇന്നിപ്പോള്‍ ട്വിറ്റിങ്‌ സുധാകരന്‌ വെറും നേരമ്പോക്കല്ല, പാര്‍ട്ടിക്കാര്യങ്ങള്‍ ജനകീയ പ്രശ്‌നങ്ങള്‍ വരെ ട്വിറ്ററിലൂടെ തിരക്കുള്ള ഈ എംപിയെ തേടിയെത്തുന്നു.

കാര്യങ്ങള്‍ അറിയാന്‍ മാത്രമല്ല 140 വാക്കുകളില്‍ കവിയാതെ അതിനെല്ലാം മറുപടി കൊടുക്കാനും ജനപ്രതിനിധി ശ്രമിയ്‌ക്കുന്നുണ്ട്‌. പാര്‍ലമെന്റില്‍ ട്വിറ്റീങ്‌ ചെയ്യുന്നവരില്‍ വിരലിലെണ്ണാവുന്നവരെ ഉള്ളുവെങ്കിലും ട്വിറ്ററില്‍ സുധാകരന്‌ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്‌ കേരളത്തില്‍ നിന്നുള്ള മറ്റൊരു എംപി തന്നെ.

യുഎന്നിലെ സേവനത്തിന്‌ ശേഷം നിന്നും അനന്തപുരിയുടെ ജനപ്രതിനിധിയായി ലോക്‌സഭയിലെത്തിയ ശശി തരൂരാണ്‌ സംസ്ഥാനത്ത്‌ നിന്നുള്ള മറ്റൊരു ട്വിറ്റര്‍ വമ്പന്‍. നൂറും ആയിരമൊന്നുമല്ല പതിനാറായിരത്തോളം പേരാണ്‌ തരൂരിനെ ട്വിറ്ററില്‍ ഫോളോവേഴ്‌സ്‌ ആയി ഉള്ളത്‌. ട്വിറ്ററിലെ കണക്കുകളനുസരിച്ച്‌ ഇന്ദ്രപ്രസ്ഥത്തിലെ ഏറ്റവും വലിയ ട്വിറ്റര്‍ എക്കൗണ്ടിന്‌ ഉടമ കൂടിയാണ്‌ തരൂര്‍.

അതേ സമയം പടിഞ്ഞറാന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്വിറ്ററില്‍ നമ്മുടെ ജനപ്രതിനിധികള്‍ ബഹുദൂരം പിന്നിലാണ്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ ട്വിറ്ററില്‍ വിടാതെ പിന്തുടരുന്നവര്‍ പതിനേഴ്‌ ലക്ഷമാണെന്ന അറിയുക. വെറുതെ ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങിയിടുക മാത്രമല്ല സ്ഥിരമായി അവിടെയെത്താനും അമേരിക്കന്‍ പ്രസിഡന്റ്‌ സമയം കണ്ടെത്തുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+