സിയാല്‍ മാതൃകയില്‍ വിഴിഞ്ഞം നടപ്പാക്കും
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ എജിയുടെ നിയമോപദേശ പ്രകാരം ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കമ്പനി രൂപീകരിച്ചോ നെടുമ്പാശേരി വിമാനകമ്പനി(സിയാല്‍) മാതൃകയിലോ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം വിജയകുമാര്‍ നിയസഭയില്‍ രേഖാമൂലം അറിയിച്ചു. കെകെ ഷാജുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവരെ ശിക്ഷിക്കാന്‍ കര്‍ശന നിയമം കൊണ്‌ടു വരുമെന്നും മന്ത്രി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള സ്‌കെയില്‍ കാലോചിതമായി പരിഷ്‌കരിക്കേണ്‌ടതുണ്‌ടെന്ന്‌് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് സംസ്ഥാത്തെ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭമുണ്‌ടാക്കി.
യുഡിഎഫ് കാലത്ത് 12 സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലാഭമുണ്‌ടാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications