ഇറാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിച്ചു
ടെഹ്‌റാന്‍: ഇറാനില്‍ 168 പേരുടെ മരണത്തിനിടയാക്കിയ കാസ്‌പിയന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. കണ്ടെടുത്ത രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ തകര്‍ന്നിട്ടുണ്ടെങ്കിലും അപകടത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിയ്‌ക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ
ടെഹ്‌റാനില്‍ നിന്ന് അര്‍മേനിയയിലെ യെരേവാനിലേയ്‌ക്ക് പോകുകയായിരുന്ന കാസ്‌പിയന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്. ഇറാന്‍ സമയം രാവിലെ ഇറാന്‍ സമയം രാവിലെ 11:33 നായിരുന്നു അപകടം.
സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ആകാശത്തു വച്ചുതന്നെ തീപിടിച്ചു വിമാനം നിലംപതിക്കുകയായിരുന്നുവെന്ന് എയര്‍ലൈന്‍സ് ഉദ്യോഗസ്‌ഥന്‍ അറിയിച്ചു. അഗ്നിബാധയും സ്‌ഫോടനവുംമൂലം വിമാനത്തിലുണ്ടായിരുന്നവര്‍ മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലാണ്.
റഷ്യന്‍ നിര്‍മിത ടുപോലവ്-154 വിമാനത്തില്‍ രണ്ടു കുട്ടികളടക്കം 153 യാത്രക്കാരും 15 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇറാന്റെ ജൂനിയര്‍ ജൂഡോ ടീമിലെ എട്ട് അംഗങ്ങളും രണ്ടു പരിശീലകരും മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications