ജോഷിക്ക് പിന്തുണ: അസ്‌ഹര്‍ അറസ്റ്റ് വരിച്ചു
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തി അറസ്റ്റിലായ റീത്താ ബഹുഗുണ ജോഷിക്ക് പിന്തുണ പ്രഖ്യാപിച്ച് മൊറാദാബാദ് എംപി മുഹമ്മദ് അസ്‌ഹറുദ്ദീന്‍ അറസ്റ്റ് വരിച്ചു. റീത്തയെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് മൊറാദാബാദില്‍ റാലി നടത്തിയതിന് ശേഷമാണ് അസ്‌ഹറുദ്ദീന്‍ അറസ്‌റ്റുവരിച്ചത്.
യുപി മുഖ്യമന്ത്രി മായാവതിക്കെതിരെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസംഗം നടത്തിയതിനാണ് റീത്ത ബഹുഗുണ ജോഷിയെ പോലീസ് അറസ്‌റ്റു ചെയതത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. റീത്തയുടെ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്‌ച വാദം കേള്‍ക്കും.
മൊറാദാബാദില്‍ പൊതുവേദിയില്‍ പ്രസംഗിയ്‌ക്കുന്നതിനിടെയാണ് ബിഎസ്‌പി നേതാവായ മായാവതിയ്‌ക്കെതിരെ യുപി കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ റീത്ത വിവാദ പരാമര്‍ശം നടത്തിയത്. ബലാത്സംഗത്തിനിരയായ സ്‌ത്രീകള്‍ക്ക് നഷ്ടപരിഹാരമായി യുപി സര്‍ക്കാര്‍ നല്‌കുന്ന 25,000 രൂപയുടെ ധനസഹായം സ്‌ത്രീകള്‍ മായാവതിയുടെ മുഖത്ത് വലിച്ചെറിയണമെന്നും റീത്ത പറഞ്ഞു. മായാവതി ബലാത്സംഗം ചെയ്യപ്പെട്ടാല്‍ തങ്ങള്‍ ഒരു കോടി രൂപ നല്‌കുമെന്ന് റീത്തയുടെ പരാമര്‍ശമാണ് വിവാദമായത്.
ഇതേ തുടര്‍ന്ന് പ്രക്ഷുബ്ധരായി തെരുവിലിറങ്ങിയ ബിഎസ്‌പി പ്രവര്‍ത്തകര്‍ ലഖ്‌നൊവിലെ റീത്തയുടെ വീട് കത്തിയ്‌ക്കാനും ശ്രമിച്ചിരുന്നു.












Click it and Unblock the Notifications