Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിനില്‍ അഴിമതി നടന്നുവെന്ന്‌ പിസി ചാക്കോ

ദില്ലി: ലാവലിന്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി പിസി ചാക്കോ ലോക്‌സഭയില്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു കനേഡിയന്‍ കമ്പനിയുമായി കേരള സര്‍ക്കാര്‍ എങ്ങനെ കരാര്‍ ഒപ്പിട്ടുവെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി വ്യക്തമാക്കണമെന്നും ചാക്കോ ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള വിദേശസഹായത്തെക്കുറിച്ച്‌ സംസാരിയ്‌ക്കുമ്പോഴാണ്‌ പിസി ചാക്കോ ലാവലിന്‍ പ്രശ്‌നം ഉയര്‍ത്തിയത്‌.

വിദേശരാജ്യങ്ങളുമായി ഊര്‍ജ്ജ മേഖലയില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാരിിന്റെ അനുമതി ആവശ്യമാണ്‌. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്‌ അപേക്ഷ നല്‍കണം. കേന്ദ്രസര്‍ക്കാര്‍ അപേക്ഷ പരിശോധിച്ച്‌ അനുമതി നല്‍കിയാല്‍ മാത്രമേ കരാര്‍ ഒപ്പിടാന്‍ സാധിക്കൂവെന്നും ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.

എന്നാല്‍ താന്‍ പൊതുവായ കാര്യങ്ങളെക്കുറിച്ചാണു പറഞ്ഞതെന്നും പ്രത്യേക പദ്ധതിയെക്കുറിച്ച്‌ ഏതെങ്കിലും അംഗത്തിന്‌ അറിയണമെങ്കില്‍ രേഖാ മൂലം ചോദിച്ചാല്‍ മറുപടി പറയാമെന്നും ധനമന്ത്രി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+