ചന്ദ്രയാന്‍ ഗുരുതരമായ സാങ്കേതിക തകരാര്‍
ബാംഗ്ലൂര്‍: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ചന്ദ്രയാന്‍ പദ്ധതിയില്‍ സാങ്കേതിക തകരാര്‍.
ചന്ദ്രയാനിലെ സ്റ്റാര്‍ സെന്‍സറുകളിലാണ് തകരാര്‍ ഉണ്ടായിരിക്കുന്നത്. പദ്ധതിയുടെ ഭാവിയെ തന്നെ ബാധിയ്ക്കുന്നതാണ് തകരാര്‍ എന്ന് വിലയിരുത്തപ്പെടുന്നു. ചന്ദ്രന് ചുറ്റുമുള്ള ചാന്ദ്രയാന്റെ ഭ്രമണപഥം നിര്‍ണയിക്കുന്നത് സ്റ്റാര്‍ സെന്‍സറുകളാണ്. തകരാര്‍ പരഹിരിയ്ക്കുന്നതിന് ഐഎസ്ആര്‍ഒ ആരംഭിച്ചെന്ന് സതീഷ് ധവാന് സ്പേസ് സെന്റര്‍ വക്താക്കള്‍ അറിയിച്ചു. എന്നാല്‍ ഇത് ലക്ഷ്യത്തിലെത്തുമോയെന്ന് അവര്‍ക്ക് ഉറപ്പില്ല.
തകരാര്‍ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ ചെയര്മാന് ജി മാധവന് നായര്‍ സമ്മതിച്ചു. എന്നാല്‍ തകരാര്‍ ചന്ദ്രയാന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ഇത് ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ വിക്ഷേപിച്ചത്.
-
ആകാശസീമകൾ കീഴടക്കി മനുഷ്യൻ! ചന്ദ്രനെ വലംവെക്കാൻ ആർട്ടെമിസ് 2 കുതിച്ചുയർന്നു -
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!











Click it and Unblock the Notifications