വിഎസ് തുടരുന്നത് നടപടി അംഗീകരിച്ചതിനാല്‍
വടകര: അച്ചടക്ക നടപടി അംഗീകരിച്ചത് കൊണ്ട മാത്രമാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആ പദവിയില്‍ തുടരാന്‍ അനുവദിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്ര കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിയ്‌ക്കാനായി വടകരയില്‍ ചേര്‍ന്ന വടക്കന്‍ മേഖലാ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് വിഎസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ലാവലിന്‍ കേസില്‍ സിബിഐയുടെയും എജിയുടെയും റിപ്പോര്‍ട്ടല്ലാതെ വിഎസിന്റെ കൈയ്യില്‍ മറ്റൊരു രേഖയുമില്ല. ഈ രണ്ടു റിപ്പോര്‍ട്ടുകളും പാര്‍ട്ടി നേരത്തെ തള്ളിക്കളഞ്ഞതാണ്. മാത്രമല്ല ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പിബിയില്‍ യാതൊരു ഭിന്നതയും ിഇല്ലെന്ന് കാരാട്ട് വ്യക്തമാക്കി.
ഇത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പാര്‍്ടടിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നേതാക്കന്‍മാര്‍ക്കിടയില്‍ തന്‍പ്രമാണിത്തവും അഹന്തയും വെച്ചുപൊറുപ്പിയ്‌ക്കാനാവില്ലെന്നും കാരാട്ട് തുറന്നടിച്ചു.
തിരഞ്ഞെടുപ്പ പ്രചാരണത്തിനിടെ മദനിയുമായി വേദി പങ്കിട്ടത് പാര്‍ട്ടിയുടെ മതേതരത്വ സ്വഭാവം നഷ്ടപ്പെടുത്തി. ഇത് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍പാര്‍ട്ടിയെപ്പറ്റി ആശങ്ക സൃഷ്ടിച്ചുവെന്നും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കാരാട്ട് പറഞ്ഞു. യോഗത്തില്‍ കാരാട്ടിന് പുറമെ പിബി അംഗങ്ങളായ എസ് ആര്‍ രാമചന്ദ്രന്‍ പിള്ളയും .യെച്ചൂരിയും പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര കമ്മിറ്റി തീരുമാനം പുറത്തു വന്നയുടന്‍ വിഎസ് നടപടി അംഗീകിരയ്‌ക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications