മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വയനാട്ടില്‍
കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍. ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകള്‍ സന്ദര്‍ശിയ്‌ക്കുന്നതിനായി ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തോട് കൂടുതല്‍ തുക ആവശ്യപ്പെട്ടിട്ടുണ് ടെന്നും മന്ത്രി അറിയിച്ചു. മലബാറിലെ കാലവര്‍ഷക്കെടുതിയുടെ ആദ്യഘട്ടകണക്കുകള്‍ ശനിയാഴ്‌ച കേന്ദ്രത്തിനയയ്‌ക്കും
വെള്ളമുണ്‌ട പഞ്ചായത്തിലെ പുളിഞ്ഞാലിലുണ്‌ടായ ഉരുള്‍പൊട്ടലില്‍ മരിച്ച കീരയുടെ കടുംബത്തിന് ധനസഹായം കൈമാറുന്നതിനായി മന്ത്രി പുളിഞ്ഞാല്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി. ജില്ലയിലെ മറ്റുള്ള ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിക്കും. ഉച്ചയ്‌ക്ക് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം മലബാറിലെ നാലുജില്ലകളിലും മഴക്കെടുതികളില്‍ തുടരുകയാണ്. മഴ അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും ജനജീവിതം ഇനിയും സാധാരണഗതിയിലേക്ക് തിരിച്ചുവന്നിട്ടില്ല. ഒട്ടേറെ സ്ഥലങ്ങളില്‍ ഇപ്പോഴും ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
കോഴിക്കോട് ജില്ലയിലെ മഴക്കെടുതി മൂലം ദുരിമനുഭവിക്കുന്ന പ്രദേശങ്ങളില്‍ സൗജന്യറേഷന്‍ അനുവദിക്കുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയ്‌ക്ക് രണ് ട് ദിവസത്തെ അവധിയാണ് നല്‌കിയിരിക്കുന്നത്.
മധ്യകേരളത്തിലും മഴ ശക്തമായിട്ടുണ്ട്.തൃശൂരില്‍ വ്യാഴാഴ്‌ച രാത്രി മുതല്‍ കനത്ത മഴയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയിലും കാറ്റിലും വന്‍തോതില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ദേശമംഗലത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപത്തുള്ള താമസക്കാരെ ഒഴിപ്പിച്ചു. ചേലക്കരയില്‍ പുഴ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചേലക്കരതൃശൂര്‍ റൂട്ടില്‍ ഗതാഗതം സ്‌തംഭിച്ചു.












Click it and Unblock the Notifications