ജക്കാര്‍ത്തയില്‍ ഹോട്ടലുകളില്‍ സ്ഫോടനം 9 മരണം
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ രണ്ട് ഹോട്ടലുകളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഒമ്പത് വിദേശികള്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ജക്കാര്‍ത്തയിലെ റിറ്റ്സ് കാര്‍ട്ടണ്‍, മാരിയറ്റ് എന്നീ ഹോട്ടലുകളിലാണ് സ്ഫോടനം നടന്നത്.
റിറ്റ്സ് ഹോട്ടലില്‍ സ്ഫോടനമുണ്ടായി നിമിഷങ്ങള്‍ക്കകമാണ് സമീപത്തെ മാരിയറ്റിലും സ്ഫോടനം നടന്നത്. രണ്ട് സ്ഫോടനങ്ങളാണ് ഇവിടെ നടന്നത്. സ്ഫോടനത്തില്‍ റിറ്റ്സ് ഹോട്ടലിന്റെ ജനാലച്ചില്ലുകള്‍ പൊട്ടുകയും, ചുവരുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇന്‍ഡോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന് പിന്നില്‍ തീവ്രാവദികളാണോയെന്ന കാര്യം പരിശോധിച്ച് വരുന്നതായി അധികൃതര്‍ പറഞ്ഞു.
വടക്കന്‍ ജക്കാര്‍ത്തയില്‍ നടന്ന കാര്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജക്കാര്‍ത്തയിലെ സ്ഫോടനങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ ശേഷമാണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്.
2002ല്‍ ബാലിയില്‍ നടന്ന സ്ഫോടനത്തില്‍ 200 പേരും, 2003ല്‍ മാരിയറ്റ് ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ 12 പേരും കൊല്ലപ്പെട്ടിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications