കുറ്റിയാടിയില്‍ ഉരുള്‍പൊട്ടി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. പശുക്കടവ് കാവില്‍ പാറ എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. എങ്കിലും കാര്യമായ നാശനഷ്ടമുണ്ടായതായി കരുതുന്നു. ഉരുള്‍ പൊട്ടല്‍ നടന്ന സ്ഥലത്തേയ്ക്ക് കേന്ദ്ര ദുരന്ത നിവാരണസേന തിരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടറോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി ബിനോയ് വിശ്വം നിര്‍ദേശം നല്‍കി.
തൊട്ടില്‍പാലം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതുകാരണം പുഴയുടെ പരിസരപ്രദേശത്തുള്ള പല ഗ്രാമങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലബാറില്‍ കാലവര്‍ഷം കനത്തിട്ടുണ്ട്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന ചുരത്തില്‍ ഉരുള്‍ പൊട്ടലുണ്ടായത് രണ്ട് ദിവസം മുമ്പ് മാത്രമാണ്.
കാലവര്‍ഷം കാരണം സംസ്ഥാനത്ത് ആകെ 15 പേരാണ് മരിച്ചത്. കഴിഞ്ഞദിവത്തെ എട്ട് മരണം കൂടി ചേര്‍ത്താണിത്. രണ്ടു പേരെ കാണാതായിട്ടുണ്ട്.












Click it and Unblock the Notifications