മഴ: കറുകുറ്റിയില്‍ റെയില്‍ പാളം അപകടത്തില്‍
തൃശൂര്‍: കനത്ത മഴയെതുടര്‍ന്ന് അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയില്‍ റെയില്‍പാളത്തിനടുത്തുള്ള മണ്ണ് ഒലിച്ച് പോയി. പാളം അപകടത്തിലാണ്. ഈവഴിയില് രണ്ട് പാളങ്ങളുണ്ട്. അതില്‍ ഒന്നിനടുത്താണ് മണ്ണ് ഒലിച്ച് പോയത്. തീവണ്ടി ഗതാഗതം ഒരു ട്രാക്കിലൂടെ മാത്രമാക്കിയിട്ടുണ്ട്. അതിനാല്‍ മിയ്ക്ക തീവണ്ടികളും നാല് മണിയ്ക്കൂറോളം വൈകിയാണ് ഒടുന്നത്.
50മീറ്റര്‍ നീളത്തിലാണ് പാളം ഉറപ്പിച്ചിരിയ്ക്കുന്ന മണ്ണും കരിങ്കല്‍ ജെല്ലിയും ഒലിച്ച് പോയത്. കുറുകുറ്റിയ്ക്ക് സമീപം മാമ്പ്രയിലാണ് ഇതുണ്ടായത്. അടുത്തുള്ള ഒരു കനാല്‍ പൊട്ടി ഒലിച്ചാണ് ഇത് സംഭവിച്ചത്.
വെള്ളിയാഴ്ച രാത്രി (ശനിയാഴ്ച അതിരാവിലെ) 12.10 ന് രാജഥാനി എക്സ്പ്രസ് അപകടത്തില്‍ പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. പാളത്തിന്റെ അവസ്ഥ മനസ്സിലാക്കിയ റെയില്‍വെ അധികൃതര്‍ ഈ തീവണ്ടി കറുകുറ്റിയില്‍ നിറുത്തിപ്പിച്ചു.
റെയില്‍വെ ജീവനക്കാര്‍ അറ്റകുറ്റ പണികള്‍ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ചയോടെ മാത്രമേ പണി പൂര്‍ത്തിയാകുകയുള്ളു.
വൈകിട്ട് 5.40ന് പുറപ്പെടേണ്ട എറണാകുളം -നിസാമുദ്ദീന്‍ എക്സ്പ്രസ് പത്തു മണിക്കു മാത്രമേ പുറപ്പെടുകയുള്ളൂ. തിരുവനന്തപുരം -ചെന്നൈ എക്സ്പ്രസ് രാത്രി 7.30നായിരിയ്ക്കും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുക. വൈകീട്ട് 4.05 ന് തിരിയ്ക്കേണ്ട കൊച്ചുവേളി -ബാംഗൂര്‍ എക്സ്പ്രസ് രാത്രി ഒന്‍പതിനു് മാത്രമേ പുറപ്പെടുകയുള്ളു.
കഴിഞ്ഞ മൂന്ന് ദിവസമായി വടക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും കാലവര്‍ഷം കനത്തിട്ടുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications